പത്തനംതിട്ട: എആർ ക്യാമ്പിൽ പൊലീസുകാർ തമ്മിൽ ഏറ്റുമുട്ടി. മദ്യപിച്ചെത്തിയ ഡോഗ് സ്ക്വാഡിലെ എസ്.ഐ ജയകുമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ തല്ലിയതോടെയാണ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടായത്. ഡോഗ് സ്ക്വാഡ് എസ്ഐ ജയകുമാർ മുമ്പും തല്ലു കേസിൽ നടപടി നേരിട്ടയാളാണ്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനോട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി. ഇതിനു മുമ്പും ക്യാമ്പിൽ പൊലീസുകാർ തമ്മിൽ തല്ലുണ്ടായിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക