പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സര്‍പാട്ട പരമ്പര’യുടെ ഇൻട്രോഡക്ഷൻ വീഡിയോ പുറത്തിറങ്ങി. ആര്യ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ പാ രഞ്ജിത്തിന് നടൻ നന്ദിയും പറഞ്ഞിട്ടുണ്ട്.
ചിത്രത്തിനായി ആര്യയും മറ്റ് താരങ്ങളും ജിമ്മിൽ വർക്ക് ഔട്ട് നടത്തുന്നതും ബോക്സിങ്ങും മറ്റ് ആയോധന കലകളും പരിശീലിക്കുന്നതും വിഡിയോയിൽ കാണാം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ വീഡിയോയിലൂടെ പ്രേക്ഷകർക്കായി പരിചയപെടുത്തുകയും ചെയ്യുന്നു. നടി-നടൻമാർ അഭിയനയിക്കേണ്ട രംഗങ്ങൾ റിഹേഴ്സൽ ചെയ്യുന്നതും വിഡിയോയിൽ കാണിക്കുന്നുണ്ട്.
ആര്യയുടെ 30-ാമത്തെ ചിത്രമാണിത്. ദുഷാര വിജയനാണ് സര്‍പട്ടാ പരമ്പരൈയിലെ നായിക. നടന് സന്തോഷ് പ്രതാപും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലരക്കല്, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക