ചെന്നൈ : തമിഴ്നാട് ബിജെപിയുടെ പ്രചാരണ വിഡിയോയിൽ കോൺഗ്രസ് എംപിയും പി. ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരത്തിന്റെ ഭാര്യ ശ്രീനിധിയുടെ ഭരതനാട്യം.
2010ൽ നടന്ന തമിഴ് സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ വിഡിയോയിലെ ഭാഗമാണു ബിജെപി അബദ്ധത്തിൽ ചേർത്തത്. ‘താമര വിരിയും, തമിഴ്നാട് വളരാൻ, താമരയ്ക്കു വോട്ടു ചെയ്യൂ’ എന്ന അഭ്യർഥനയ്ക്കൊപ്പമാണു നൃത്തദൃശ്യം.
ഡോക്ടറായ ശ്രീനിധി അറിയപ്പെടുന്ന നർത്തകിയാണ്. വിഡിയോ വൈറലായതോടെ, തമിഴ്നാട്ടിൽ ഒരു കാലത്തും താമര വിരിയില്ലെന്നു ശ്രീനിധി ട്വിറ്ററിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക