സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട യുഡിഎഫിന്റെ ഓപ്പറേന്‍ ട്വിന്‍സ് വെബ്സൈറ്റില്‍ അപാകത. ഇരട്ടവോട്ടുകള്‍ എന്ന പേരില്‍ പുറത്തുവിട്ട ലിസ്റ്റില്‍ ഇരട്ടകളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ വോട്ട് ഇരട്ട് വോട്ടെന്ന പേരില്‍ ലിസ്റ്റില്‍ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
കാഞ്ഞങ്ങാട്ട് മണ്ഡലത്തിലെ അമീര്‍ എം, ആരിഫ് എംഎ എന്ന പേരുകളാണ് ഇരട്ടവോട്ടെന്ന പേരില്‍ ലിസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഇരട്ട സഹോദരങ്ങളാണ്. മുസ്ലിം ലീഗ് അനുഭാവികളുമാണിവര്.
ഇതിനു പുറമെ ഓപ്പറേഷന് വെബ്സൈറ്റിന്റെ മറ്റ് അപാകതകളും ചര്‍ച്ചയാവുന്നുണ്ട്. രണ്ട് വോട്ട് ചെയ്തവരുടെ പേര് വീണ്ടും അതേ സീരിയല്‍ നമ്പറില്‍ തന്നെ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/amirpallikal/posts/4041409675909819
പ്രതികരിക്കാൻ ഇവിടെ എഴുതുക