ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമത്തിലും ഇരുമുന്നണികളും ഇരട്ടസഹോദരങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും ഇരുമുന്നണികളും പരസ്പരം അടുക്കുന്നു. വൈകാതെ ഇരുകൂട്ടരും ചേര്‍ന്ന് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയായി മാറും. യുഡിഎഫിന് ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ താല്പര്യമോ കഴിവോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം സ്പോര്‍ട്സ് ഹബിൽ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
കടകംപള്ളിക്ക് നേരെയും വിമര്‍ശനം. ക്ഷേത്രങ്ങളെ സഹായിക്കേണ്ട മന്ത്രി ശബരിമലയില്‍ ലാത്തികള്‍ വര്‍ഷിച്ചെന്നും മോദി വിമർശിച്ചു. കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടിയാണ്. കഠിനാധ്വാനം ചെയ്യുന്ന ആരെയും കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ നശിപ്പിക്കും. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് പോരിന്റെ ഇരയാണ് നമ്പി നാരായണനെന്നും മോദി പറഞ്ഞു. കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താലാണ്. കേന്ദ്രം നല്കുന്ന പണം സംസ്ഥാനസര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക