ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന പോസ്റ്റ് ഏപ്രില്‍ ഫൂള്‍ ദിനത്തിലെ തമാശയായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍.
തന്റെ ഫേസ്ബുക്ക് പേജിലാണ് രാഹുല്‍ ഈശ്വര്‍ വിശദീകരണം അറിയിച്ചിരിക്കുന്നത്. സംവിധായകന് ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്ക്കും നന്മ നേരുന്നു.
ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. അത് ഏപ്രില്‍ ഫൂള്‍ സ്പിരിറ്റിലെടുക്കണം എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു
‘മോഹന്‍കുമാര്‍ ഫാന്‍സിന്റെ എല്ലാ ടീമിനും ആശംസകള്‍ നേരുന്നു. സംവിധായകന് ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്ക്കും നന്മ നേരുന്നു. ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം.
ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും എന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്നേഹാദരങ്ങള്‍ അറിയിക്കുന്നു’
https://www.facebook.com/watch/?v=3316083298493578
പ്രതികരിക്കാൻ ഇവിടെ എഴുതുക