മുംബൈ: 500 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്നുള്ള വിവരങ്ങൾ ഹാക്കർമാരുടെ വെബ്സൈറ്റിൽ ലഭ്യമായതായി റിപ്പോർട്ട്.
ബിസിനസ് ഇൻസൈഡർ ആണ് ഇത്തരത്തിലുള്ള ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വർഷങ്ങൾ പഴക്കമുള്ള വിവരങ്ങളാണ് വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിമാക്കാനുള്ള പരിമിതി എത്രയാണെന്നുള്ളതിന്റെ ഉദാഹരണമാണ് ഇത്.
ഫോൺ നമ്പറുകൾ, ഫേസ്ബുക്ക് ഐഡികൾ, മുഴുവൻ പേരുകൾ, ലൊക്കേഷനുകൾ, ജനനത്തീയതികൾ, ഇമെയിൽ വിലാസങ്ങൾ എന്നിവയുൾപ്പെടെ 106 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
ഡാറ്റ സുരക്ഷിതവുമായി ബന്ധപ്പെട്ട് മുൻപും ഫേസ്ബുക്ക് പഴി കേട്ടിട്ടുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്ക 87 ദശലക്ഷം ഫേസ്ബുക്ക് യൂസേഴിസിന്റെ വിവരങ്ങൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ മുൻപ് ചോർത്തിയിരുന്നു. ഇതേ തുടർന്ന് ഫോൺ നമ്പർ വഴി പരസ്പരം തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷത 2018 ൽ ഫേസ്ബുക്ക് നിർത്തലാക്കി.
2019 ഡിസംബറിൽ, ഒരു ഉക്രേനിയൻ സുരക്ഷാ ഗവേഷകൻ 267 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, യൂസർ ഐഡികൾ എന്നിവയുള്ള ഒരു ഡാറ്റാബേസ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ കണ്ടെത്തിയ ഡാറ്റ ഈ ഡാറ്റാബേസുമായി ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക