ന്യൂ ഡല്‍ഹി: സുപ്രീംകോടതിയിലെ ജീവനക്കാരില്‍ കോവിഡ് രോഗം പടര്‍ന്നുപിടിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്ന് പേരില്‍ കൂടുതല്‍ ഒരേസമയം ലിഫ്റ്റ് ഉപയോഗിക്കരുതെന്നും അസിസ്റ്റന്റ് റജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
രോഗലക്ഷണങ്ങള്‍ ഉള്ള ജീവനക്കാരും അഭിഭാഷകരും ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്. കോടതിവളപ്പില്‍ കൂട്ടംകൂടുന്നത് വിലക്കി.
പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ കോടതിയിലേക്ക് വരരുത്. ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 1,84,372 കേസുകളാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക