മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഡിംപിള്‍ റോസ്. ഒരു കാലത്ത് ഒട്ടുമിക്ക സീരിയലുകളിലും നടി വേഷമിട്ടിരുന്നു. തന്റെ ആദ്യ കാലങ്ങളില്‍ സിനിമകളില്‍ അഭിനയിക്കാനും നടിക്ക് അവസരം ലഭിച്ചു. ഇപ്പോള്‍ മിനിസ്ക്രീനില്‍ താരം അത്ര സജീവം അല്ലെങ്കിലും മലയാള മിനി സ്ക്രീന്‍ ആരാധകരുടെ മനസ്സില്‍ വലിയ സ്ഥാനമാണ് ഡിംപിള്‍ റോസിന്റേത്.
ഇപ്പോള്‍ അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷം ആണ് ഡിംപിള്‍ പങ്കുവെച്ചത്. കുറെ നാളുകളായി ഇതേക്കുറിച്ച് പ്രേക്ഷകര്‍ നടിയോട് ചോദിക്കുന്നു. അന്നൊന്നും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇപ്പോള്‍ അതിനുള്ള മറുപടിയായാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.
അങ്ങനെ പ്രഗ്നന്‍സി ജേണി സ്റ്റാര്‍ട്ട് ചെയ്തു. ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. കുറേ മാസങ്ങള്‍ സേഫായി മുന്നോട്ട് പോവാനുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും കൂടെ വേണം.
ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്. ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറി വരാന്‍ പോകുവാണ്. പരസ്പരം കൊടുക്കാനുള്ള ആനിവേഴ്സറി ഗിഫ്റ്റാണ് ദൈവം തന്നിട്ടുള്ളത് നടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക