കോവിഡ് വീണ്ടും ശക്തി പ്രാപിക്കുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി സങ്കീർണമാകുമ്പോൾ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് സംസ്ഥാനം. അതേസമയം, സംസ്ഥാനത്തെ ആശുപത്രികളിലേക്ക് ആവശ്യത്തിനുള്ള ഓക്സിജൻ സൗജന്യമായി എത്തിയ്ക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.
മാത്രമല്ല, ഇതിനോടകം തന്നെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗർ മുതൽ മഹാരാഷ്ട്രവരെയുള്ള മേഖലയിൽ സൗജന്യമായി ഓക്സിജൻ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ജാഗ്രത കൈവിടരുതെന്നും കരുതൽ അത്യാവശ്യമാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇനിയും രാജ്യത്തെ കോവിഡ് കേസുകളും മരണ നിറയ്ക്കും കൂടുന്നതിനുള്ള സാധ്യതയാണുള്ളത്.
ഉപയോക്താക്കളെ ആകർഷിക്കാൻ പുത്തൻ ഫീച്ചറുകളുമായി ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക