കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യെദിയൂരപ്പയ്ക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.
രോഗം ഭേദമായതിന് പിന്നാലെ കൊവിഡ് വാക്സിന്റെ ഒന്നാം ഡോസും അദ്ദേഹം സ്വീകരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റിവ് ആയിരുന്നു.
ഉച്ചയോടെ ബെംഗളൂരു രാമയ്യ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് പ്രവേശിപ്പിച്ച യെദിയൂരപ്പക്ക് തുടര്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടാം ഡോസ് സ്വീകരിക്കാന്‍ മൂന്ന് ദിവസം ശേഷിക്കെയാണ് യെദിയൂരപ്പയ്ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക