ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന്ഉച്ചയ്ക്ക് 1.45 ന് വിധി പറയും.ജലീൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് കോടതി വിധി പറയാൻ മാറ്റിയത്. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാൽ, ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക