സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. പല ജില്ലകളിലും പൂർണമായും മറ്റിടങ്ങളിൽ പ്രാദേശികമായും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് സാധ്യത. നിയന്ത്രണങ്ങൾ സംബന്ധിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനായി ഇന്ന് സർവകക്ഷി യോഗം ചേരും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് രണ്ടിന് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും യോഗം തീരുമാനമെടുക്കും.
നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തന്നെയായിരിക്കും യോഗത്തിലെ തീരുമാനം. സമ്പൂർണ ലോക്ക്ഡൗണിനോട് അനുകൂലമല്ലെങ്കിലും നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കണം എന്ന് തന്നെയായിരിക്കും നിലപാട്. വരുന്ന വോട്ടെടുപ്പ് ദിവസം തന്നെയാണ് മുന്നിലുള്ള വലിയ പ്രതിസന്ധി. അതെ ദിവസം നടക്കാൻ സാധ്യതയുള്ള ആൾക്കൂട്ടങ്ങൾക്കും ആഹ്ലാദ പ്രകടനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്താൻ തന്നെ തീരുമാനിച്ചേക്കും. ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക