പദ്മഭൂഷൺ പണ്ഡിറ്റ് രാജൻ മിശ്ര അന്തരിച്ചു. ഡൽഹി സെൻ്റ് സ്റ്റീഫൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുറച്ച് നാളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. കോവിഡ് ബാധിതനായി കഴിയുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയും മരണത്തിന് കാരണമാകുകയുമായിരുന്നു. ശ്രീലങ്കയിൽ 1978ൽ ആദ്യമായി അദ്ദേഹം കച്ചേരി നടത്തി. തുടർന്ന് അവസാനമില്ലാത്ത എത്രയോ വേദികൾ.. അംഗീകാരങ്ങൾ…
2007ലാണ് അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ നൽകി ആദരിക്കുന്നത്. 70 കാരനായ അദ്ദേഹത്തിന്റെ വിയോഗം സംഗീത ലോകത്തിന് തീരാ നഷ്ടം തന്നെയാണ്. ‘ശാസ്ത്രീയ സംഗീത ലോകത്ത് അസാമാന്യ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിറ്റ് രാജൻ മിശ്രയുടെ നിര്യാണം വലിയ ദുഖമാണുണ്ടാക്കുന്നതെന്നും ബനാറസ് ഘരാനയുമായി ബന്ധപ്പെട്ടിരുന്ന മിശ്രാജിയുടെ മരണം കലാ ലോകത്തിനും സംഗീത ലോകത്തിനും വലിയ നഷ്ടമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജൻ മിശ്രയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്.
കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2395 കേസുകള്‍; താക്കീത് ചെയ്തവര്‍ 3881
പ്രതികരിക്കാൻ ഇവിടെ എഴുതുക