ഒരുകോടി വാക്സിൻ ഡോസുകൾക്ക് ഓർഡർ നൽകി ഉത്തർപ്രദേശ് സർക്കാർ. കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ വാക്സിന് പുറമെയാണ് മൂന്നാഘട്ട വാക്സിനേഷനുവേണ്ടി ഒരുകോടി വാക്സിൻ ഓർഡർ നൽകിയിരിക്കുന്നത്. ഇന്ത്യൻ നിർമ്മിത വാക്സിനുകളായ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. രണ്ട് വാക്സിനുകളും 50 ലക്ഷം വീതം സംസ്ഥാനത്ത് എത്തിയ്ക്കാനുള്ള നടപടികൾ തുടങ്ങും.
‘ഹൃദയഭേദകം… ഇന്ത്യൻ കാഴ്ചകൾ..’ ; രാജ്യത്തെ കോവിഡ് വ്യാപനത്തിൽ ലോകാരോഗ്യ സംഘടന
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്. സൗജന്യ വാക്സിന് പുറമെ ഓർഡർ നൽകി വാങ്ങുന്ന വാക്സിൻ സ്വകാര്യ കമ്പനികളിൽ നിന്ന് നേരിട്ടാണ് വാങ്ങിക്കുന്നതെന്നാണ് വിവരം. വാങ്ങുന്ന വാക്സിന്റെ 50 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക എന്നതാണ് പുതിയ നയം.
‘ശാസ്ത്രീയ സംഗീത ലോകത്തെ പകരം വയ്ക്കാനില്ലാത്ത കലാകാരൻ’ പദ്മഭൂഷൺ പണ്ഡിറ്റ് രാജൻ മിശ്ര അന്തരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക