ഇന്ത്യയിൽ കോവിഡ് വ്യാപനം പല സംസ്ഥാനങ്ങളിലും രൂക്ഷമാകുമ്പോൾ ഇന്ത്യക്ക് കൈത്താങ്ങായി നിരവധി രാജ്യങ്ങളും കമ്പനികളും മുന്നോട്ടു വന്നിരിക്കുന്നത്. ഇപ്പോഴിതാ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 300 ടണ്‍ സഹായ വസ്തുക്കളുമായാണ് ഖത്തർ എയര്‍വേയ്സ് പുറപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുള്‍പ്പെടെയുള്ള സഹായങ്ങളാണ് എത്തിക്കുന്നത്. സഹായ വസ്തുക്കളുമായി മൂന്ന് ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ വിമാനങ്ങള്‍ പുറപ്പെട്ടതായി ഖത്തര്‍ അധികൃതര്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
രോഗവ്യാപനം കുറയുന്നു…! രോഗമുക്തി നിരക്കിൽ പ്രതീക്ഷാവഹമായ പുരോഗതിയെന്ന് ആരോഗ്യമന്ത്രാലയം
ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നീ മൂന്നു നഗരങ്ങളിലേയ്ക്കായി നൂറ് ടണ്‍ വീതമാണ് സഹായങ്ങളെത്തുന്നത്. പിപിഇ കിറ്റ്, ഓക്സിജന്‍ കാനിസ്റ്ററുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് പുറമെ വ്യക്തികളും കമ്പനികളും സംഭാവന ചെയ്ത ധനസഹായവും ഇതില്‍ ഉള്‍പ്പെടും.
കോവിഡ് രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായവുമായി കല്യാണ്‍ ജൂവലേഴ്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക