പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് നേരെ വിമർശനവുമായി സംവിധായകൻ രാം ഗോപാൽ വർമ്മ. പ്രധാനമന്ത്രി താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ ആയെന്നും യഥാർത്ഥ ലോകത്തിൽ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ കാണാത്തതിൽ അത്ഭുതം ഇല്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു. തങ്ങൾക്ക് നാണക്കേട് തോന്നുന്നു അതിനാൽ ആ താടിയെങ്കിലും ഒന്ന് ഷേവ് ചെയ്തുകൂടെ എന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിക്കുന്നു.
ഇയാളെ കാണാൻ ശരിക്കും മലയോരങ്ങളിൽ ഉള്ള ഒരു ഹിമാലയൻ ബാബയെപ്പോലെ തോന്നുന്നു. ഇയാൾക്ക് യഥാർത്ഥ ലോകത്തിലെ ബെഡ്ഡിന്റെയും ഓക്സിജന്റെയും ക്ഷാമത്തെക്കുറിച്ച് ഒരറിവും ഇല്ലാത്തതിൽ അത്ഭുതമില്ല. ഇങ്ങനത്തെ ഒരു രൂപത്തിലാണ് പ്രധാനമന്ത്രി എന്നതിൽ എനിക്ക് നാണക്കേടുണ്ട്. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ സാർ.
അതേസമയം കൊവിഡ് രോഗബാധയിൽ വൻവർദ്ധനവ് നേരിടുകയാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4187 ആയി. രാജ്യത്ത് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണസംഖ്യയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക