സംസ്ഥാനത്തിന് പുതിയ നേട്ടം. കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓക്സിജൻ പ്ലാന്റിന് കേന്ദ്രം അനുമതി നൽകി. രാജ്യത്ത് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 72 പുതിയ ഓക്സിജൻ പ്ലാന്റിൽ മൂന്നെണ്ണമാണ് കേരളത്തിൽ നിർമ്മിക്കാനുള്ള അനുമതി ലഭിച്ചത്. ഇത് പ്രകാരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ പുതിയ ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കും.
കൊറോണ പോസിറ്റീവ് ആയി മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ മരിച്ചു: ഞെട്ടൽ മാറാതെ സഹപ്രവർത്തകർ
ഓക്സിജൻ പ്ലാന്റ് ഈ മാസം 31 ന് യാഥാർഥ്യമാക്കണമെന്നാണ് കേന്ദ്രം നിർദേശിച്ചിരിയ്ക്കുന്നത്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, പാല ജനറല്‍ ആശുപത്രി,ആലപ്പുഴ ബീച്ച് ആശുപത്രി എന്നിവിടങ്ങളിലാണ് ഓക്സീജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക