ബീഫ് ബിരിയാണിയും നെയ്ച്ചോറും കോഴിക്കറിയും ഒന്നുമില്ലെങ്കിൽ തങ്ങൾക്ക് ചെറിയ പെരുന്നാൾ ഓർമ്മകൾ ഇല്ലെന്ന് നടൻ ഹരീഷ് പേരടി. മനസ്സിലെ മതേതരത്വം നിലനിർത്താൻ ഇത്തരം നന്മകൾ ആവർത്തിക്കുമെന്നും നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടന്റെ ഈ വാക്കുകൾ.
ഇന്ന് രാത്രി ബീഫ് ബിരിയാണി…നാളെ നെയ്ച്ചോറും കോഴി കറിയും…ഞങ്ങളുടെ കോഴിക്കോടൻ ചെറിയ പെരുന്നാൾ ഓർമ്മകൾക്ക് ഇതൊന്നുമില്ലെങ്കിൽ ഞങ്ങൾ ഹാപ്പിയാവില്ല…മനസ്സിലെ മതേതരത്വം നിലനിർത്താൻ,ഭക്ഷണത്തിന്റെ രാഷ്ട്രിയം പറയാൻ.. ഞങ്ങൾ ഇത്തരം നൻമകൾ ആവർത്തിച്ചു കൊണ്ടേയിരിക്കും..എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ…
അതേസമയം പെരുന്നാള്‍ നമസ്കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു . റമദാന് മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാര്‍ത്ഥനകളുമാണ് നടന്നത്. അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക