ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്കും ചുവടുവെക്കുകയാണ് മോഹൻലാൽ.താരം സംവിധാനം ചെയ്യുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ.
ബറോസിൽ പൃഥ്വിരാജ് വേഷമിടുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
ഇപ്പോൾ ചിത്രത്തിലേക്ക് പൃഥ്വിരാജ് എത്തിയതിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മോഹൻലാൽ. ബറോസില്‍ അഭിനയിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ ‘എന്തിനും ഞാന്‍ കൂടെയുണ്ട്’ എന്ന മറുപടിയാണ് അദ്ദേഹത്തിൽനിന്ന് ലഭിച്ചതെന്നും മോഹന്‍ലാല്‍ ഫ്ളാഷ് മൂവീസിനോട് പറഞ്ഞു
. ‘തിരക്കുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പല സിനിമകളുടേയും ഡേറ്റ് അഡ്ജസ്റ്റ് ചെയ്തിട്ടാണ് പൃഥ്വിരാജ് ബറോസില്‍ അഭിനയിക്കാന്‍ വന്നത്. ആ കഥാപാത്രം പൃഥ്വിരാജ് തന്നെ ചെയ്യേണ്ടതാണ്. അതൊരു നിയോഗം പോലെ സംഭവിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക