ഇസ്രയേല്‍ പാലസ്തീന് സംഘര്‍ഷം മുറുകുകയാണ്. നൂതനമായ പ്രതിരോധ മാര്‍ഗങ്ങളാണ് ഇരു രാജ്യങ്ങളും സ്വീകരിക്കുന്നത്. ഇത്തരത്തില്‍ അധികം രാജ്യങ്ങള്‍ പ്രയോഗിക്കാത്ത ഒരു പ്രതിരോധ മാര്‍ഗമാണ് അയണ്‍ ഡോം സാങ്കേതിക വിദ്യ.
ചെറിയപരിധിയുള്ള റോക്കറ്റുകളെ തകർക്കുന്നതിന് വേണ്ടി റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നൽകിയ സംവിധാനമാണ് അയേൺ ഡോം. ഹീബ്രു ( כיפת ברזל) ഭാഷയില്‍ നിന്നാണ് ഈ പേര് കിട്ടിയത്.
എഴുപത് കിലോമീറ്റർ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാൻ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ്.
റഡാറുകൾ,നിയന്ത്രണ കേന്ദ്രം, മിസൈലുകൾ എന്നിവ ഉൾപ്പെട്ടതാണ് അയേൺ ഡോം. റഡാറുകൾ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് തകർക്കുന്നു.
ഇസ്രായേലാണ് അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ തുടർന്ന് ഈ സംവിധാനം ഉപയോഗിക്കാൻ ആദ്യം തീരുമാനിച്ചത്. ഗാസയിൽ നിന്നുള്ള ഖ്വാസം റോക്കറ്റുകളും തെക്കൻ ലബനനിൽ നിന്നുള്ള കറ്റിയൂഷാ റോക്കറ്റുകളും ഇതിന് പ്രധിരോധിക്കാൻ കഴിയും.
2010 മുതലാണ് ഈ സാങ്കേതിക വിദ്യയുടെ നിര്‍മ്മാണത്തിനായി ആലോചന നടന്നത്. പിന്നീട് 2011 ജൂണ്‍ മുതല്‍ അയണ്‍ ഡോം പ്രവര്‍ത്തന ക്ഷമമായി.
ഇപ്പോഴും ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് അക്രമണങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് സാധിക്കുന്നത് അയണ്‍ ഡോം വഴിയാണ്.
Proper explanation on how Israel's Iron Dome missile defense system actually works by @AFP #Israel pic.twitter.com/Nf27DWYz5a
— Yasas Perera (@YassPrra) May 12, 2021
2011-12 കാലഘട്ടത്തിലെ പാലസ്തീന്-ഇസ്രയേല്‍ സംഘര്ഷത്തിനിടയിലാണ് പുത്തന്‍ സാങ്കേതിക വിദ്യ ഇസ്രയേല്‍ പരീക്ഷിക്കുന്നത്. മുപ്പത്തയായിരം മുതല്‍ അമ്പതിനായിരം വരെ യുഎസ് ഡോളറാണ് ( US$35,000-50,000 per missile (for domestic usage) ) ഇതിന്റെ വില. അമ്പത് മില്ല്യന്‍ യുഎസ് ഡോളര്‍( US$50 million per battery) വരും ഇതിന്റെ ഒരു ബാറ്ററിയുടെ വില. ഇസ്രയേലിനെ കൂടാതെ സിംഗപ്പൂരും അയണ്‍ ഡോം ഉപയോഗിക്കുന്നുണ്ട്.
ഇസ്രയേലില്‍ അയൺ ഡോം പരാജയപ്പെട്ടോ?
5 മിനിറ്റിൽ 137 മിസൈലുകളാണ് കഴിഞ്ഞ ദിവസം ഇസ്രയേലില്‍ പതിച്ചത്. നിരവധി നാശനഷ്ട്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. അയൺ ഡോം ഉണ്ടായിട്ടും ഇസ്രയേൽ നേരിട്ടത് വൻ തിരിച്ചടിയാണ്. അയൺ ഡോം സാങ്കേതിക വിദ്യ പരാജയപ്പെട്ടോ എന്നാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ സംഘവുമുള്ള ഇസ്രയേൽ ഗാസയിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ പരാജയപ്പെട്ടെന്ന് റോയിട്ടേഴ്സ് ഉൾപ്പടെയുള്ള ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശത്രുക്കളുടെ മിസൈലുകളെ അതിർത്തി കടക്കും മുൻപെ തകർക്കാൻ ശേഷിയുള്ള ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ വൻ പരാജയമായെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.
#UPDATE Israel's president has denounced what he described as a "pogrom" carried out by "a bloodthirsty Arab mob", in the mixed Jewish-Arab city of Lod, where a state of emergency has been declared pic.twitter.com/WF0CtaBpAi
— AFP News Agency (@AFP) May 12, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക