ഗുരുതര കരള്‍ രോഗം ബാധിച്ച് ഈ മാസം ആറിനാണ് കൈലാസ് നാഥിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ലക്ഷക്കണക്കിന് രൂപ ഇതിനകം ചികില്‍സയ്ക്കായി ചെലവായി.
ഇപ്പോള്‍ ഒരു ദിവസം കുറഞ്ഞത് പതിനയ്യായിരം രൂപയെങ്കിലും ചികില്‍സയ്ക്ക് വേണം, ഈ തുക കണ്ടെത്താന്‍ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കൈലാസ് നാഥിന്റെ കുടുംബം.
കരുതിവച്ചതെല്ലാം ചികിത്സക്കായി മുടക്കി. സിനിമാ സീരിയല്‍ രംഗത്തുള്ളവരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്.
കരള്‍ രോഗത്തിനു പുറമേ ഹൃദയസംബന്ധിയായ പ്രശ്നങ്ങളും പ്രമേഹവും കൈലാസ് നാഥിനുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുമ്പോളാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായത്.
ഇതോടെ അതീവഗുരുതരാവസ്ഥയിലായി. ചികില്‍സ തുടരാന്‍ കൈലാസിനെ സ്നേഹിക്കുന്നവരുടെ പ്രാര്‍ഥനയും സഹായവും തേടുകയാണ് കുടുംബം.
Bank Details
Name: Dhanya Kailas
Account Number: 100068155732
IFSC Code: INDB0000363
Bank Branch: Induslnd Bank, Tripunithura Branch
Google Pay Number: 9349517000
പ്രതികരിക്കാൻ ഇവിടെ എഴുതുക