ഭോപ്പാല്‍: ഭോപ്പാലിലെ ആശുപത്രിയില്‍ കരാര്‍ ജോലിക്കാരന് പീഡിപ്പിച്ച കോവിഡ് രോഗി മരണത്തിന് കീഴടങ്ങി.
ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന അറ്റന്‍ഡറാണ് 43കാരിയായ സ്ത്രീയെ പീഡിപ്പിച്ചത്. ഒരു മാസം മുമ്ബാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് പുറത്തുവിട്ടത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്.
കോവിഡ് ബാധിച്ച് ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞ സ്ത്രീയാണ് പീഡനത്തിന് ഇരയായത്.
തുടര്‍ന്ന് ഇവര്‍ സംഭവത്തെക്കുറിച്ച് ഡോക്ടറോട് പറഞ്ഞു. പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി.ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ അറ്റന്‍ഡറായ 40കാരന് സന്തോഷ് അഹിര്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക