ജയസൂര്യയുടെ മികച്ച പ്രകടനമായി പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രമാണ് വെള്ളം. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുഴുക്കുടിയനായി എത്തി ജയസൂര്യ അമ്പരപ്പിച്ചെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത് . ഇപ്പോഴിതാ ചിത്രം തനിക്ക് നൽകിയത് വലിയ ആത്മസംതൃപ്തിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജയസൂര്യ.
ജയസൂര്യയുടെ വാക്കുകൾ
‘പലരുടെയും കുടി നിര്‍ത്തി എന്നു പറയുന്നത് ശരിയാണ്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഈ സിനിമ കൊണ്ട് ഒരാളുടെയെങ്കിലും കുടി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ സിനിമ വിജയിച്ചു എന്നാണ് അര്‍ത്ഥം.
കാരണം ഒരാളുടെ ലൈഫാണ് മാറിമറിയുന്നത്. അതോടെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന കുടുംബമാണ് കരകയറുന്നത്. ഒരു സിനിമയുണ്ടാക്കുന്ന ഇത്തരം ഇംപാക്ട് ചെറുതല്ല.
വെള്ളം സിനിമ വന്നപ്പോള്‍ അത് കണ്ട പലരും പലരോടും ചിത്രം പോയി കാണണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അതെല്ലാം സന്തോഷം തരുന്ന കാര്യങ്ങളാണ്,’ ജയസൂര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക