കൊറോണ വൈറസിന്റെ വ്യാപനത്തോടെയായിരുന്നു സാനിറ്റൈസറിന്റെ ഉപയോഗം വളരെ വേഗം പ്രചാരത്തിലായത്. അതിന് മുൻപ് ചുരുക്കം ചിലർ മാത്രം ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഹാൻഡ് സാനിറ്റൈസർ.
കോവിഡിനെ തുരത്താൻ ഉള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് സാനിറ്റൈസർ. എന്നാൽ എന്നാൽ, അമേരിക്കയിലെ മാരിലാൻറിലുള്ള ഒരു യുവാവ് സാനിറ്റൈസർ അശ്രദ്ധമായി ഉപയോഗിച്ചതുകൊണ്ട് മരണം കൺമുന്നിൽ കണ്ടിരിക്കുകയാണ്.
പാർക്കിങ്ങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന സ്വന്തം കാറിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് പുകവലിക്കുകയായിരുന്നു ഈ യുവാവ്.
പുകവലിയുടെ ഇടയിൽത്തന്നെ സാനിറ്റൈസർ പ്രയോഗവും കൂടി നടത്തിയതാണ് തീപിടിക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വളരെ പെട്ടന്നു കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടിയതുകൊണ്ട് യുവാവ് ചെറിയ പൊള്ളലുകളോടെ രക്ഷപ്പെട്ടു.
മോണ്ട്ഗോമെറി കൗണ്ടിയിലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വക്താവായ പീറ്റ് പിരിങ്ങർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ, ഒരു തുറസ്സായ പാർക്കിംഗ് സ്ഥലത്ത് പെട്ടന്ന് ഒരു കാറിനുള്ളിൽ നിന്ന് തീ ആളി പടരുന്നതും ഡ്രൈവർ ചാടി ഇറങ്ങന്നതും കാണാം.
തക്കസമയത്ത് അഗ്നിശമന സേനാംഗങ്ങൾ എത്തിയത് കൊണ്ട് സ്ഥിതിഗതികൾ നിയന്ത്രിക്കാനായി.
ICYMI (~530p) vehicle fire at Federal Plaza, 12200blk Rockville Pike, near Trader Joe’s & Silver Diner, @mcfrs PE723, M723, AT723 & FM722 were on scene (news helicopter video) pic.twitter.com/TeAynaGsgp
— Pete Piringer (@mcfrsPIO) May 13, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക