ഇനി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഓരോ പോസ്റ്റുകൾക്കും ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം മറച്ചുവയ്ക്കാം. അതിനായി പ്രത്യേക ഓപ്ഷൻ നൽകുകയാണ് ഈ ആപ്പുകൾ. ഉപയോക്താക്കൾക്ക് സമൂഹ മാധ്യമങ്ങൾ കൂടുതൽ നിയന്ത്രണം നല്കുന്നതിനാലാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇൻസ്റ്റഗ്രാം ഈ ഫീച്ചർ പരീക്ഷിച്ചിരിക്കുന്നത്.
സിനിമ ഉപേക്ഷിച്ചത് എന്റെ ജീവിതം മികച്ചതാക്കി; മനസു തുറന്ന് ലെന
ഇനി ഓരോരുത്തർക്കും അവർ ഫീഡിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകളിലുള്ള ലൈക്കുകളുടെ എണ്ണം മറ്റുള്ളവർക്ക് കാണാൻ കഴിയുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കാൻ സാധിക്കും. ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്ത് വയ്ക്കുന്നത് ചിലർക്ക് പ്രയോജനകരവും മറ്റുള്ളവർക്ക് ആവശ്യമില്ലാത്തതുമാണ്. അതിനാലാണ് ലൈക്കുകളുടെ എണ്ണം മറ്റുള്ളവർക്ക് കാണാൻ കഴിയുമോ ഇല്ലയോ എന്നത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്ക് തന്നെ നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക