ഇന്ന് ലോക സൈക്കിള്‍ ദിനം. 2018 ജൂൺ 3നാണ് ആദ്യമായി സൈക്കിൾ ദിനം ആചരിച്ച് തുടങ്ങിയത്. ലോകമ്പൊടുമുള്ള സൈക്കിൾ യാത്ര കായിക വിനോദമാക്കിയവരെ ആദരിക്കാനാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഈ ദിവസത്തോട് അനുബന്ധിച്ച് സൈക്കിളിങ്ങിന്റെ ചില ആരോഗ്യഗുണങ്ങളെ നോക്കാം.
1. സൈക്ലിംഗ് പതിവായി ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കും. പതിവ് വ്യായാമമെന്ന നിലയിൽ സൈക്ലിംഗ് ചെയ്യുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കും.
2. ദിവസേന സൈക്ലിംഗ് ചെയ്യുന്നതിലൂടെകൊഴുപ്പ് എരിച്ചു കളയുവാൻ സഹായിക്കുന്നു. കൂടാതെ, 20 മിനിറ്റിലധികം നേരം സൈക്കിൾ ചവിട്ടുന്ന ആർക്കും നല്ല കാർഡിയോ വ്യായാമം ലഭിക്കുകയും ചെയ്യും. സൈക്ലിംഗിൽ കാലുകൾ, പുറം, തോളുകൾ എന്നിവ ശക്തിപ്പെടുത്തുന്ന പേശികളുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നു.
3. സൈക്കിൾ ചവിട്ടുന്നതിലൂടെ ശ്വാസകോശങ്ങളിലേക്ക് കൂടുതൽ ഓക്സിജൻ എത്തുകയും ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം വർധിക്കുകയും ചെയ്യുന്നു. ശ്വാസകോശ ആരോഗ്യത്തിനും, ഹൃദയത്തിന്റെ ആരോഗ്യത്തിനും സൈക്കിൾ യാത്ര സഹായിക്കുന്നു.
4. സമ്മർദ്ദമാണ് ആളുകൾക്കിടയിൽ നിരവധി രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണം. ഇത് ശരീരഭാരം വർദ്ധിക്കുക, പ്രമേഹം, ആസ്ത്മ, ഉത്കണ്ഠ, ദഹന പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങൾ, വിഷാദം തുടങ്ങി പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഇത് മറികടക്കാൻ സൈക്ലിങ് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക