മുംബൈ: മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 113 യാത്രക്കാരുമായി പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ ആരോഗ്യനില
തൃപ്തികരമാണെന്ന് അറിയിച്ചു. ഫ്ലൈറ്റ് യുകെ775 എന്ന വിമാനമാണ് ചുഴിയില്‍പ്പെട്ടതെന്ന് വിസ്താര വക്താവ് പറഞ്ഞു.
ലാന്‍ഡിങ്ങിന് 15 മിനിറ്റ് മുമ്പ് 17000-20000 അടി ഉയരത്തിലായിരുന്നു സംഭവം. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും വിസ്താര അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക