മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താരം ഇന്ന് 53മത്തെ പിറന്നാൾ ആഘോഷിക്കുകയാണ് . നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ മകൾ അഹാന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
“പിറന്നാൾ ആശംസകൾ അച്ഛാ, എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവായി എന്തെങ്കിലും കണ്ടെത്തുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചതിന് നന്ദി. അച്ഛന് സന്തോഷവും ആയൂര്‍ ആരോഗ്യവും നേരുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കുക, അതിനായി പരിശ്രമിക്കുക”, അഹാന കുറിക്കുന്നു. ഒപ്പം
കൃഷ്ണകുമാറിനൊപ്പമുള്ള ചിത്രങ്ങളും അഹാന പങ്കുവച്ചു.
വാർത്താ അവതാരകൻ ആയിട്ടാണ് കൃഷ്ണകുമാർ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് സീരിയലിലൂടെഅഭിനയരംഗത്തേക്ക് അദ്ദേഹം എത്തി. തുടർന്ന് നിരവധി സിനിമകളിലും കൃഷ്ണകുമാർ തന്റേതായ സ്ഥാനം നേടിയെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക