രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. കണ്ണൂര്‍ കേളകത്താണ് ഒരു വയസുകാരിയ്ക്ക് നേരെ രണ്ടാനച്ഛന്റെ ആക്രമണമുണ്ടായത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സയും അനുബന്ധ ചെലവും ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാത്രമല്ല, ആവശ്യമായി വരികയാണെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുവാനും സർക്കാർ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.
രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; ഒരു വയസുകാരിക്ക് തലയ്ക്കും കൈക്കും പരിക്കേറ്റു
അതേസമയം, കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പു വരുത്തണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക