പാരിസ്: അമേരിക്കക്ക് പിന്നാലെ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമല്ലാതാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടൊപ്പം വാക്സിനേഷന് നടപടികള്‍ വേഗത്തിലായതാണ് മാസ്ക് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാന്‍ കാരണം. നാളെ മുതല്‍ പുറത്തിറങ്ങുമ്പോഴും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമായി ധരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ്
അറിയിച്ചു. ജൂണ്‍ 20 മുതല്‍ രാത്രി നിരോധനവും നീക്കും.
നേരത്തെ തീരുമാനിച്ചതിലും 10 ദിവസം നേരത്തെയാണ് രാത്രി നിരോധനം നീക്കുന്നത്. രാജ്യത്തെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും വേഗത്തില്‍ പൂര്‍വസ്ഥിതിയില്‍ എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, സ്റ്റേഡിയം പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക