മനുഷ്യന് തന്റെ പ്രിയപ്പെട്ട മൃഗങ്ങളോടുള്ള സ്നേഹം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. പ്രിയപ്പെട്ട ആടിന് വേണ്ടി ജീവൻ ത്യാജിച്ച യുവാവിന്റെ കഥയാണിത്. ലോക്ക്ഡൗൺ മൂലം വരുമാനം നഷ്ടപ്പെട്ടതിനെ തുടർന്ന് ഓമനിച്ച് വളര്‍ത്തിയ ആടിനെ വിറ്റതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മുംബൈയിലെ സാന്റാക്രൂസിലെ ശാസ്ത്രി നഗറിലാണ് സംഭവം.
23കാരനായ നദീം എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. മുറിയിലെ സീലിംഗില്‍ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ യുവാവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷിപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ലോക്ഡൗണ്‍ വരുമാനം നിലച്ചതിന് പിന്നാലെ നദീം വളര്‍ത്തിയിരുന്ന ആടിനെ വീട്ടുകാര്‍ വിറ്റിരുന്നു. വില്‍ക്കരുതെന്ന് നദീം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മറ്റ് വഴികള്‍ ഇല്ലാതായതോടെയായിരുന്നു ഇത്. ഇതിന് പിന്നാലെ നദീം അസ്വസ്ഥനായിരുന്നതായി വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക