സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ക്കുമുന്നിലും പരിസരങ്ങളിലുമായി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കാണാനാകും. ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് നടപടിയുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇത് സംബന്ധിച്ചുള്ള മാർഗ നിർദേശങ്ങൾ അദ്ദേഹം പുറപ്പെടുവിച്ചു. ഇനി മുതൽ പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ വാഹനങ്ങൾ കൂട്ടിയിടുന്നതിന് അനുവാദമുണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു. പോലീസ് സ്റ്റേഷനകത്തും സമീപ റോഡുകളിലൂടെ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ഉടൻ തന്നെ മാറ്റേണ്ടതാണ്.
വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും കൂട്ടിയിടാതിരിക്കാനും ജില്ലാ പോലീസ് മേധാവിമാരും റെയ്ഞ്ച് ഡിഐജിമാരും പ്രത്യേകം ശ്രദ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചശേഷം വാഹനങ്ങൾ ഉടനെ തന്നെ വിട്ടുനൽകാം. ഇത്തരത്തിൽ വാഹനങ്ങൾ പാതയോരങ്ങളിൽ പാർക്ക് ചെയ്യുന്നത് നിറത്തിലെ മറ്റു വാഹനങ്ങൾക്ക് ബുദ്ദിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യം പൊതുമരാമത്ത് മന്ത്രി പോലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തുകയും വാഹനങ്ങൾ ഒരുമാസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് പോലീസ് മേധാവി സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക