കൊല്ലം ∙ ശൂരനാട് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വിസ്മയ അവസാനം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ അനുശോചന സന്ദേശങ്ങളുടെ പ്രവാഹം. ഭർത്താവ് എസ്.കിരൺകുമാറിനെ ടാഗ് ചെയ്താണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഇതിനു ദിവസങ്ങൾക്കു മുൻപ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയായി ചേർത്തിരുന്നു. ജൂൺ എട്ടിനാണ് മഴയത്ത് കാറിൽനിന്നു പകർത്തിയതെന്നു കരുതുന്ന വിഡിയോ വിസ്മയ പോസ്റ്റ് ചെയ്തത്. ഈ വിഡിയോയ്ക്കു താഴെയാണ് കമന്റിൽ അനുശോചന സന്ദേശങ്ങളും ഭർത്താവ് കിരൺകുമാറിനെതിരായുള്ള രോഷ പ്രകടനങ്ങളും വന്നിരിക്കുന്നത്.
https://www.facebook.com/vismaya.vnair.376
പ്രതികരിക്കാൻ ഇവിടെ എഴുതുക