ന്യൂഡല്‍ഹി :കുട്ടികളിലെ കൊവാക്സിന് പരീക്ഷണത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. ജൂണ്‍ മൂന്നിനാണ് 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ കൊവാക്സിന് പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചത്. പറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷന് ആരംഭിച്ചത്. 2നും 6നും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം.
ആദ്യ ഘട്ടത്തില്‍ 10 കുട്ടികളില്‍ കൊവാക്സിന് പരീക്ഷിച്ചിരുന്നു. ഈ കുട്ടികള്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞാണ് ഇപ്പോള്‍ രണ്ടാം ഘട്ട പരീക്ഷണത്തിന് പൊതുവായ രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക