സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗണ്‍. വാരാന്ത്യ ലോക്ഡൗണിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കുകയുള്ളു. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടാകില്ലെന്നും എന്നാൽ കെഎസ്ആർടിസി ഭാഗികമായി സർവീസുകൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കൊന്നും മാറ്റമുണ്ടാകില്ല. ഇന്നും നാളെയും ആരാധനാലയങ്ങൾ തുറക്കുമെന്നും സമീപവാസികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനത്തിനും ആരാധനയ്ക്കും അവസരം നൽകുമെന്നും അറിയിക്കുന്നു.
ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകാം, മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
ക്ഷേത്രങ്ങൾ തുറക്കുന്നതിനായി നിശ്ചിത സമയം ഏർപ്പെടുത്തിയിട്ടുണ്ട്. ആ സമയം മാത്രമേ അനുവദിക്കൂ. സ്വകാര്യ വാഹനങ്ങളും അനുവദിക്കില്ല ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തുറക്കില്ല. ഹോട്ടലുകളില്‍ ഹോം ഡെലിവറി ഉണ്ടാകും. പാഴ്സല്‍ അനുവദിക്കില്ല. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെയാകും ഹോട്ടലുകളുടെ പ്രവര്‍ത്തനം. പലവ്യഞ്ജനം, പാല്, പഴം, പച്ചക്കറി, മത്സ്യമാംസ വിപണന ശാലകള്‍ എന്നിവ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക