കോവയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കുവാൻ പറ്റിയ ഭക്ഷണവസ്തുക്കളിൽ ഒന്നാണ് . ചുരയ്ക്ക. പടവലങ്ങ എന്നിവയുടെ വർഗത്തിൽ പെടുന്ന ഈ ഭക്ഷണവസ്തു ആരോഗ്യവശങ്ങൾ ഒത്തിണങ്ങിയ ഒന്നു കൂടിയാണ്.
പച്ചനിറത്തിലുള്ളതു കൊണ്ടുതന്നെ ആരോഗ്യഗുണങ്ങൾ ഇതിന് കൂടുകയും ചെയ്യും. വൈറ്റമിൻ എ, ബി1, ബി2, വൈറ്റമിൻ സി തുടങ്ങിയ പോഷകാംശങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ, പ്രമേഹം എന്നിവ കുറയ്ക്കുവാനും കോവയ്ക്ക സഹായിക്കും. ആയുർവേദ പ്രകാരം ലൈംഗികതാൽപര്യങ്ങൾ വർദ്ധിപ്പിയ്ക്കാനുള്ള ഒരു മരുന്നു കൂടിയാണിത്. കോവയ്ക്കയുടെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,
കോവയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ദഹനത്തിനും കോവയ്ക്ക സഹായിക്കും.കൊളസ്ട്രോൾ, ബിപി എന്നിവ കുറയ്ക്കാനും കോവയ്ക്ക നല്ലതാണ്. ഇത്തരം രോഗങ്ങൾക്കുള്ള പ്രകൃതിദത്ത ഔഷധമെന്നു വേണമെങ്കിൽ പറയാം.വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയർ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക