മാത്യു കുഴല്നാടന് എം എൽ എ പോക്സോ കേസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സമര പരിപാടിക്കൊരുങ്ങി ഡി.വൈ.എഫ്.ഐ. മാത്യു കുഴല്‍നാടനെ ഡി.വൈ.എഫ്.ഐ. ജനകീയമായി വിചാരണ ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ. റഹിം പ്രസ്താവനയില്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ 10 മണിക്ക് മൂവാറ്റുപുഴയില്‍ സംഘടിപ്പിക്കുന്ന പ്രതീകാത്മക ജനകീയ വിചാരണ എ.എ. റഹിം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ.് സതീഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.എ. അന്‍ഷാദ്, ഡോ. പ്രിന്‍സി കുര്യാക്കോസ് എന്നിവര്‍ പങ്കെടുക്കും.
പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷാന്‍ മുഹമ്മദിനെ പരസ്യമായി സംരക്ഷിക്കുകയും വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത മാത്യു കുഴല്നാടന് എം.എല്‍.എ.യുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡി.വൈ.എഫ്.ഐ. പറഞ്ഞു.
മാത്യു കുഴല്നാടന് ഇരയെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. പോക്സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയെ രക്ഷിച്ചെടുക്കാനുള്ള മാത്യു കുഴല്നാടന് എം.എല്‍.എയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക