കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അസമിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം വർധിച്ച അസമിലെ ഏഴ് ജില്ലകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഗോലഘട്ട്, ജോര്‍ഹട്ട്, ഗോല്‍പാറ, ലഖിംപൂര്‍, മോറിഗാവ്, സോണിത്പൂര്‍, ബിശ്വനാഥ് എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് ലോക്ക്ഡൗൺ.
നിയന്ത്രണങ്ങളില്‍ ഇളവ് ടിപിആര്‍ 10ല്‍ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ മാത്രം:കണ്ണൂർ ജില്ലാ കലക്ടര്‍
ഇന്ന് മുതലായിരിക്കും ലോക്ക്ഡൗൺ നിലവിൽ വരിക. അതേസമയം, ശിവസാഗര്‍, ദിബ്രുഗഡ് ജില്ലകളിൽ കോവിഡ് കേസുകൾ സംസ്ഥാനം നിരീക്ഷിക്കും. ആഗസ്റ്റ് പകുതിയുടെ കോവിഡ് മൂന്നാം തരംഗമെത്തുമെന്നാണ് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക