കൊച്ചി: ഇന്ധനവില വര്‍ധനവ് തടയാന്‍ കേന്ദ്രം സബ്സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അധിക നികുതിയുടെ 25 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നും പാചകവാതക, ഇന്ധനവില വര്‍ധനയ്ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച കുടുംബസത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആറ് മാസത്തിനിടെ 62 തവണ ഇന്ധനവില വര്‍ധിപ്പിച്ചു. യുപിഎ ഭരിക്കുമ്ബോള്‍ സമരം ചെയ്ത നേതാക്കള്‍ രാജ്യം ഭരിക്കുമ്ബോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇവിടെ വില വര്‍ധിപ്പിക്കുകയാണ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്നുപോലും കേന്ദ്രം ചിന്തിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക