കങ്കണ റണാവത്ത് ചിത്രമായ തലൈവി തിയറ്ററിൽ തന്നെയാണ് റിലീസ് ചെയ്യുക. ഒടിടിയിൽ റിലീസ് ചെയ്തേക്കാം എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കങ്കണ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.2021 ഏപ്രിൽ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം കാരണം തൽക്കാലം റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എൽ വിജയ് ആണ്. ചിത്രത്തിൽ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സംവിധായകൻ വിജയ്യാണ്.
നിലവിൽ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കങ്കണ പൂർത്തിയാക്കി. അതിന് പുറമെ തേജസ് എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ പോർമുഖത്തേക്ക് സ്ത്രീകളെ ഉൾപ്പെടുത്തുന്നത് 2016ലാണ്. ഇതിനെ ആസ്പദമാക്കിയാണ് ‘തേജസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെബ്രുവരിയിൽ പുറത്തിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക