തന്റെ ശരീരത്തെ പരിഹസിച്ചയാൾക്ക് കിടിലൻ മറുപടി നൽകി നടൻ നിർമൽ പാലാഴി. ഫേസ്ബുക്കിലൂടെയാണ് നിർമൽ പാലാഴി മറുപടി നൽകിയത്.
നിർമലിന്റെ ശരീര ഭാരത്തെക്കുറിച്ചാണ് ഒരാൾ പരിഹാസം നിറഞ്ഞ കമന്റ് ചെയ്തത്. തന്റെ തടിയിൽ തനിക്കോ കുടുംബത്തിനോ യാതൊരു പ്രശ്നമില്ല. പിന്നെ നിങ്ങൾക്ക് എന്തിനാണ് പ്രശ്നമെന്ന് നിർമ്മൽ ചോദിച്ചു.
‘എന്റെ തടിയിൽ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്നമില്ല പിന്നെ ഇദ്ദേഹത്തിനു ഇദ്ദേഹത്തിന്റെ മനോഭാവം ഉള്ളവർക്കും എന്റെ തടിക്കൊണ്ടു എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായത് എന്ന് മനസ്സിലായില്ല.
പിന്നെ മറ്റുള്ളവരുടെ തടിയോ ശരീരത്തിന്റെ കളർ ഇതൊക്കെ എന്തിനോടെങ്കിലും ഉപമിച്ചു കോമഡിയക്കാം എന്ന് ഉദ്ദേശിച്ചു എല്ലാം തികഞ്ഞു നിൽക്കുന്ന ഉത്തമ പുരുഷ കേസരികളോട് ഒന്ന് പറഞ്ഞോട്ടെ “ഒരു കുരു ഉണ്ടായാൽ മതി ട്ടോ” ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാൻ’ നിർമൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക