തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർഡാം പൊലീസിനാണ് കഞ്ചാവ് മാഫിയയുടെ ആക്രമണം നേരിടേണ്ടി വന്നത്.ആക്രമണത്തിൽ സി പി ഒ ടിനോ ജോസഫിന് പരിക്കേറ്റു.സംഭവം നടന്നതിന് പിന്നാലെ പ്രതികൾ കാട്ടിൽ കയറി ഒളിച്ചതായി പോലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്.പട്രോളിംഗിന് ഇറങ്ങിയ പോലീസുകാർക്ക് നേരെയാണ് ആക്രമണം നടന്നത്.പെട്രോൾ ബോംബെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്.സമീപത്തെ വീടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി.ഒരു ജീപ്പ് പ്രതികൾ പൂർണമായും അടിച്ചു തകർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക