കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുവാൻ കർണാടക സർക്കാർ അനുമതി നൽകി. നഴ്സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന നൽകുക. ഇത്തരം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് വേണം സ്ഥാപനങ്ങൾ പ്രവർത്തിക്കുവാൻ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുവാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പുവരുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിൽ മറ്റു ചില നിർദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. കോവിഡ് വാക്സിൻ ആദ്യ ഡോസെങ്കിലും സ്വീകരിച്ചവർക്ക് മാത്രമായിരിക്കും സ്ഥാപനങ്ങളിൽ എത്താനാകുക. വാക്സിൻ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കാണ് ക്ലാസിലെത്താന്‍ അനുമതി നൽകുക. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക