സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുകയും ജലവൈദ്യുത ഉത്പാദനം വർധിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കുവാനും മന്ത്രി നിർദേശം നൽകി.
എന്നാൽ, ജലസംഭരണികളിലെ ജലനിരപ്പ് ആശങ്കാജനകമല്ല. പക്ഷെ, കേന്ദ്ര ജല കമ്മീഷന് അംഗീകരിച്ച റൂള്‍ കര്‍വുകള്‍ കര്‍ശനമായി പാലിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല, ഡാമുകളിലെ എല്ലാം ജലനിരപ്പ് ഉയരുന്ന പക്ഷം ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകി വേണ്ട നടപടികളും സ്വീകരിച്ച് ഡാമുകൾ തുറന്നു വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക