മുംബൈ ∙ വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിലാണ് കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് അറസ്റ്റ്. മുഖ്യആസൂത്രകൻ രാജ് കുന്ദ്രയാണെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക