തൃശൂര്‍ : എടവിലങ്ങ് പൂട്ടിക്കിടന്ന ഇരുനില വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന് മോഷണം. 28 പവന് സ്വര്‍ണം കവര്‍ന്നു. കുടുംബാഗങ്ങള്‍ സ്ഥലത്തില്ലാതിരുന്ന നേരത്താണ് മോഷണം ന്നടന്നത്.
എടവിലങ്ങ് പതപ്പിള്ളി വീട്ടില്‍ ഷാനവാസിന്റെ വീട് കുത്തിതുറന്നാണ് മോഷണം നടന്നത്. ഷാനവാസ് വിദേശത്ത് ജോലി ചെയ്യുകയും കുടുംബാഗങ്ങള്‍ കളമശ്ശേരിയിലെ ഫ്ലാറ്റിലുമാണ് താമസം.
വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന ഷാനവാസിന്റെ സഹോദരന് താഹയാണ് വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇരുനില വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. വീടിനകത്തെ അലമാരകളെല്ലാം തുറന്ന് വലിച്ചു വാരിയിട്ട നിലയിലാണ്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന ഓരോ പവന് തൂക്കം വരുന്ന 23 സ്വര്‍ണ നാണയങ്ങളും, അഞ്ച് പവന് തൂക്കം വരുന്ന സ്വര്‍ണ ബിസ്ക്കറ്റുമാണ് മോഷണം പോയത്. രണ്ടാഴ്ച്ച മുമ്പാണ് ഷാനവാസിന്റെ ഭാര്യയും മകനും എടവിലങ്ങിലെ വീട്ടിലെത്തി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക