രാത്രിയിൽ കൃത്യമായ ഉറക്കം എന്നത് ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് വളരെ ആവശ്യമാണ്. ഇക്കാലത്തെ ആരോഗ്യകരമല്ലാത്ത ജീവിതശൈലി, തൊഴിലിടങ്ങളിലെ സമ്മർദം, തിരക്കേറിയ ജീവിതം, വൈകാരിക പ്രശ്നങ്ങൾ എന്നിവ നല്ല ഉറക്കം ലഭിക്കുക എന്നതിന് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.
ഉറക്കമില്ലായ്മ പരിഹരിക്കാനായി നമുക്ക് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം
ചൂടു പാല്
പാലിൽ ട്രിപ്റ്റോഫാൻ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാലാണ് ഇത് ഉറക്കത്തെ സഹായിക്കുന്നത്. ട്രിപ്റ്റോഫാൻ നമ്മുടെ തലച്ചോറിൽ സന്തോഷവും ക്ഷേമവുമൊക്കെ നൽകാൻ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിനെ സ്വാഭാവികമായ രീതിയിൽ വർദ്ധിപ്പിക്കുന്നു.
ഇത്തരം സെറോടോണുകൾ ഉറക്കത്തെ നിയന്ത്രിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിനെ ഉത്തേജിപ്പിക്കുന്നു. കിടക്കുന്നതിന് മുൻപായി ഒരു ഗ്ലാസ് ചൂടു പാൽ കഴിക്കുന്നത് വിശ്രമിക്കാനായി നിങ്ങളുടെ ശരീരത്തെ ഒരുക്കുന്നതിനുള്ള ഒരു ആചാരമായി കണക്കാക്കാം. നിങ്ങൾ പാലിനോട് അലർജിയില്ലാത്ത ഒരാളാണെങ്കിൽ, മികച്ച ഉറക്കസമയം ലഭ്യമാക്കാനായി ഈ വിദ്യ തിരഞ്ഞെടുന്നതിൽ ഒരു ദോഷവുമില്ല.
മഞ്ഞളിട്ട പാല്
ചൂടുള്ള പാല് ദിവസവും കുടിയ്ക്കുന്നതുപോലെ തന്നെ മഞ്ഞളിട്ട് പാല് ശീലമാക്കുന്നതും രാത്രിയിൽ നല്ല ഉറക്കം ലഭ്യമാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മുൻകാലങ്ങൾ മുതൽക്കേ തന്നെ പാരമ്ബര്യമായി കൈവന്നുപോന്ന ഒരു ഔഷധ വിധിയാണ് ഇതും.
1/2 കപ്പ് (118 മില്ലി) പാൽ, 1 ടീസ്പൂൺ മഞ്ഞൾ, 1 ചെറിയ കഷണം ഇഞ്ചി, 1 ടീസ്പൂൺ തേൻ എന്നിവയെല്ലാം ഒരുമിച്ച് ചേർത്ത് മിക്സ് ചെയ്ത് നന്നായി തിളപ്പിക്കുക. അതിനു ശേഷം തീ കുറച്ച് 3-5 മിനിറ്റ് വരെ വീണ്ടും ചൂടാക്കുക. ശേഷം കുടിക്കാൻ പാകമുള്ള ചൂടാകുമ്ബോൾ ഗ്ലാസിലേക്ക് പകർത്തിയെടുക്കാം.
മഞ്ഞളിട്ട പാലിലെ ഓരോ ചേരുവകളും സുരക്ഷിതമാണെന്ന് കണക്കാക്കിയിരിക്കുന്നവയാണ്. എന്നിരുന്നാലും, വിളർച്ച ബാധിച്ചവരും, പ്രമേഹത്തിത്തെ നിയന്ത്രിക്കുന്നതിനായി മരുന്നുകൾ കഴിക്കുന്നവരും മഞ്ഞളും ഇഞ്ചിയും ഉപയോഗിക്കുമ്ബോൾ അതീവ ശ്രദ്ധ ആവശ്യമാണ്.
ചെറി ജ്യൂസ്
ചെറി പഴങ്ങൾ ഉറക്കത്തെ സഹായിക്കുന്നതിന്റെ കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന ധാതു ഘടകമാണ്. ശരീരത്തിൽ മെലറ്റോണിൻ എന്ന ഹോർമോണിനെ കൂടുതലായി ഉല്പാദിപ്പിക്കാൻ കഴിവുള്ള അമിനോ ആസിഡുകളാണ് ട്രിപ്റ്റോഫാൻ. പ്രതിദിനം 2 കപ്പ് (480 മില്ലി) ചെറി ജ്യൂസ് കുടിക്കുന്നത് യാതൊരു തരത്തിലും നിങ്ങളിൽ പാർശ്വഫലങ്ങൾക്ക് കാരണമാകുകയില്ല.
പുതിനയില ചായ
നാട്ടുവൈദ്യങ്ങളിൽ പുതിന വർഷങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ്. ഇതുപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന ചായയിൽ ആൻറിവൈറൽ, ആന്റിമൈക്രോബയൽ, അലർജി വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ദഹനക്കേട്, മലബന്ധം, തുടങ്ങിയ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ (ജി.ഐ) അവസ്ഥകളെ നേരിടാൻ പുതിന മികച്ച രീതിയിൽ സഹായിക്കും. പുതിനയില ചായ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. 2 കപ്പ് (480 മില്ലി) വെള്ളം തിളപ്പിച്ചെടുത്ത് ഇതിലേക്ക് ഒരു പിടി പുതിന ഇലകൾ ചേർക്കുക. നിങ്ങളുടെ ചായയ്ക്ക് എത്ര കടുപ്പം വേണമെന്നതിനെ അനുസരിച്ച് നിങ്ങൾക്ക് ഇലകളുടെ അളവിനെ ക്രമീകരിക്കാൻ കഴിയും.
കുറഞ്ഞത് 5 മിനിറ്റെങ്കിലും ഇലകൾ ചൂടുവെള്ളത്തിൽ കിടക്കട്ടെ. പുതിന ചായ പൊതുവെ ഏറ്റവും സുരക്ഷിതമായ ഒന്നാണ്. എന്നാൽ നിങ്ങൾ എതെങ്കിലും മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ, പുതിന ചായകൾ ശീലമാക്കുന്നതിന് മുൻപ് നിങ്ങളുടെ ഡോക്ടറെ സമീപിച്ച് നിർദ്ദേശം തേടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക