തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തിൽ പ്രതിപ്രകാരണവുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ദുബായിൽ ഭാര്യയും 17 വയസുള് മകളുമുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. സഹോദരനും നടനുമായ അർബാസ് ഖാൻ അവതാരകനായ ടോക്ക് ഷോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ട്വിറ്ററിലൂടെ ഒരാൾ എഴുതിയ കുറിപ്പ് അർബാസ് ഖാൻ വായിച്ചു. ഹേ ഭീരു നിങ്ങൾ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഇന്ത്യക്കാർക്ക് മുഴുവൻ അറിയാം നിങ്ങൾക്ക് ദുബായിൽ നൂർ എന്ന പേരിൽ ഒരു ഭാര്യയും 17 വയസ്സ് പ്രായമുള്ള ഒരു മകളുമുണ്ടെന്ന്. എത്രകാലം ഞങ്ങളെ വിഡ്ഢികളാക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?’ എന്ന കുറിപ്പ്.
ഇത്തരം വാർത്തകളുടെ സത്യാവസ്ഥ എന്തെന്ന് എല്ലാവർക്കും അറിയാമെന്നാണ് സൽമാൻ ഖാൻ പറഞ്ഞത്. ഈ കുറിപ്പ് എഴുതിയ വ്യക്തി വിചാരിക്കുന്നത് താൻ ഇതിന് മറുപടി നൽകുമെന്നും അതിലൂടെ അയാൾ പരിഗണിക്കപ്പെടുമെന്നുമാണ്.
‘എനിക്ക് ഭാര്യയില്ല. ഞാൻ ജീവിക്കുന്നത് ഇന്ത്യയിൽ, ഒൻപതാമത്തെ വയസ്സുമുതൽ ഗാലക്സി അപ്പാർട്ട്മെന്റിൽ. ഞാൻ എവിടെയാണ് ജീവിക്കുന്നതെന്ന് ഇന്ത്യക്കാർക്ക് അറിയാം. നിങ്ങളൊന്നും മറുപടിയേ അർഹിക്കുന്നില്ല’ എന്നാണ് സൽമാൻ ഖാൻ മറുപടി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക