നടന് ആര്യയ്ക്കും സയേഷക്കും പെണ്‍കുഞ്ഞ് പിറന്നു. ആര്യയുടെ അടുത്ത സുഹൃത്തും തമിഴ് നടനുമായ വിശാല്‍ ആണ് ഈ സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്.
”ഈ വാര്‍ത്ത പുറത്ത് വിടുന്നതില്‍ വളരെ വളരെ സന്തോഷം. അമ്മാവനായതില്‍ അഭിമാനം, എന്റെ സഹോദരന് ജാമിയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നു, പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് ഈ ഷൂട്ടിനിടയില്‍. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു” എന്നാണ് വിശാലിന്റെ ട്വീറ്റ്.
So Happy to break this news,great to be an Uncle,my Bro Jammy & Sayyeshaa r blessed wit a #BabyGirl,uncontrollable emotions rite now in midst of shoot.Always wish de best 4 dem,Inshallah,GB de new Born,my Baby Girl @sayyeshaa & @arya_offl for taking a new responsibility as a Dad
— Vishal (@VishalKOfficial) July 23, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക